Services


Ayurveda medical consultation



യുർവേദ മരുന്നുകൾ ജീവിതത്തിന്റെ ഭാഗമാക്കൂ, ആയുർവേദ വിധിപ്രകാരം ജീവിതചര്യ ചിട്ടപ്പെടുത്തൂ.




child counseling & remedial training


ബോധിയുടെ മുഖമുദ്ര കുഞ്ഞുങ്ങൾക്കായുള്ള സേവനങ്ങളാണ്


കുട്ടികളിൽ കാണുന്ന പഠനത്തിലെ പിന്നോകാവസ്ഥ, പ്രായത്തിനു അനുസൃതമായ കഴിവുകൾ എഴുത്തിലും വായനയിലും ഇല്ലാതിരിക്കുക, പഠനത്തിൽ താല്പര്യമില്ലാതിരിക്കുക, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, പിരുപിരിപ്പ്, ആത്നവിശ്വാസക്കുറവ്, അമിതമായ ദേഷ്യം, വാശി മുതലായ പ്രശ്നങ്ങൾ തിരിച്ചറിയാനും അവക്ക് വേണ്ട കൗൺസിലിംഗ്, ട്രെയിനിങ് എന്നിവ നൽകാനുമാണ് ബോധിയിലെ കുഞ്ഞുങ്ങളുടെ വിഭാഗം പ്രവർത്തിക്കുന്നത്.

മാത്രമല്ല,കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും ശീലങ്ങളെയും ബാധിക്കുന്ന പല പ്രശ്നങ്ങളെയും തിരിച്ചറിയാനും, അവ പരിഹരിക്കാനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും ക്ളാസ്സുകളും മാതാപിതാക്കൾക്ക് നൽകി വരുന്നു.



Let's help our child now.




parental counseling



മികച്ച പാരന്റിങ് നയങ്ങൾ പ്രകടമാകുന്നത് കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിലല്ല,
മറിച്ചു മാതാപിതാക്കളുടെ പെരുമാറ്റത്തിലാണ്.


മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ മികച്ച രീതിയിൽ വളർത്തുന്നതുമായി ബന്ധപ്പെട്ടു വേണ്ട ശാസ്ത്രീയ അവബോധം നൽകുന്നതിൽ ബോധി മുന്നിട്ടു നിൽക്കുന്നു.

കുഞ്ഞുങ്ങളിൽ കാണുന്ന പല പ്രശ്നങ്ങളും മാതാപിതാക്കളുടെ ശരിയായ ഇടപെടലുകൾ കൊണ്ട് പരിഹരിക്കാനാവുന്നവയാണ്. അതിനായി അച്ഛനമ്മമാരെ ഒരുക്കുന്ന സെമിനാറുകൾ, വർക് ഷോപ്പുകൾ, ലേഖനങ്ങൾ, വിഡിയോകൾ എന്നിവ ബോധിയിൽ നൽകി വരുന്നു.


Let's help ourselves first.




counseling for young adults



മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നത് സാഹചര്യങ്ങളല്ല,
മറിച്ചു നമ്മൾ എങ്ങനെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നു എന്നതാണ്.


നാമെല്ലാം നമ്മുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടുന്നു. ആത്മവിശ്വാസക്കുറവ്, ഉത്ക്കണ്ഠ, ടെൻഷൻ, പ്രത്യാശയില്ലായ്മ, നെഗറ്റീവ് ചിന്തകൾ, മാനസിക സമ്മർദ്ദം, വൈകാരിക അരക്ഷിതാവസ്ഥ എന്നിവയെല്ലാം നമ്മുടെ ജീവിതം കലുഷിതമാക്കുന്നു.

നമ്മുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുവാൻ എന്തെല്ലാം ചെയ്യണമെന്ന് നമുക്കറിയാം. എന്നാൽ പ്രധാനപ്പെട്ട മാനസിക പ്രയാസങ്ങളായ ഒറ്റപ്പെടൽ, ഒഴിവാക്കലുകൾ കൊണ്ടുള്ള വിഷമം, നെഗറ്റീവ് ചിന്തകൾ എന്നിവയൊന്നും എങ്ങനെ നേരിടണം എന്ന് നമുക്കറിയില്ല.

ബോധിയിൽ ഞങ്ങൾ മുതിർന്നവർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ, ഫാമിലി കൗൺസിലിംഗ്, സെമിനാറുകൾ, വർക് ഷോപ്പുകൾ, ലേഖനങ്ങൾ, വിഡിയോകൾ എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികൾ എങ്ങനെ നേരിടണം എന്നതിനെ ആസ്പദമാക്കി നൽകുന്നു.



Its OKAY TO SEEK HELP.




seminars & workshops



Decades of wisdom reduced to invaluable
hours.


ഏറ്റവും ഉചിതമായ അടുത്ത പടി എടുക്കേണ്ടതു നാം ആണ്. അതിനാകട്ടെ സാഹചര്യത്തെ കുറിച്ചും നമ്മെ കുറച്ചു തന്നെയും നമുക്ക് അവബോധം ആവശ്യമാണ്.

മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും കുട്ടികൾക്കും ഞങ്ങൾ സസൂക്ഷ്മം തയ്യാറാക്കിയ സെമിനാറുകളും വർക് ഷോപ്പുകളും നൽകുന്നു. ഞങ്ങളുടെ അപ്പ് പ്രോഗ്രാം നമ്മുടെ പ്രശ്നങ്ങൾക്ക് നാം തന്നെ എങ്ങനെ കാരണക്കാരാകുന്നു എന്നതിനെ കുറിച്ചും, എങ്ങനെ നമുക്കവ സ്വയം പരിഹരിക്കാം എന്നതിനെ കുറിച്ചും, എങ്ങനെ ജീവിതത്തോട് ഫലപ്രദമായി പൊരുത്തപ്പെടാം എന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നു.

പാരന്റിങ്, അധ്യാപനം, മാനസിക ആരോഗ്യം എന്നീ വിഷയങ്ങളിൽ ഞങ്ങൾ ക്ലാസുകൾ നൽകി വരുന്നു.




psychological assessments & reports



I.Q, വ്യക്തിത്വം, ഓർമ്മ, ശ്രദ്ധ, പഠനമികവ് മുതലായവയ്ക്കായതും മറ്റു മനഃശാസ്ത്ര അസ്സെസ്സ്മെന്റുകളും റിപ്പോർട്ടുകളും ഞങ്ങൾ നൽകി വരുന്നു.





our products




COMING SOON

We intend to launch new products that can aid in enhancing attention and academic well being in children, help parents in moulding their kid's mental health and attributes, and empower us in taking steps that can help us lead our life better.