Bodhi Ayurveda Wellness Clinic &
Counseling And Psychological Services



നമസ്കാരം


ഇത് ബോധി ആയുർവേദ വെൽനെസ്സ് ക്ലിനിക് & കൗൺസിലിംഗ് ആൻഡ് സൈക്കോളജിക്കൽ സെർവിസസ് എന്ന സ്ഥാപനത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആണ്. ബോധി എന്നത് എറണാകുളം ജില്ലയിലെ ആലുവയിൽ പ്രവർത്തിക്കുന്ന ഒരു ഹോളിസ്റ്റിക് ക്ലിനിക് ആണ്. സമ്പൂർണ ആരോഗ്യം എന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള ഈ സ്ഥാപനം ആയുർവേദ ജീവിതശൈലീ തത്വങ്ങളും മനഃശാസ്ത്രവും സംയോജിപ്പിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഈ സൈറ്റ് ഞങ്ങളുടെ സേവനങ്ങളെ കുറിച്ചും, സ്വന്തം ജീവിതം മികച്ചതാക്കുവാനായി നിങ്ങളെ സഹായിക്കുന്ന ഒരുപാട് വിലയേറിയ അറിവുകളെ കുറിച്ചും വിശദമാക്കുന്നു.





Why Bodhi?


ശാരീരികമായി ഒരു ക്ഷതമേറ്റാൽ എന്ത് പ്രാഥമിക ശുശ്രൂഷ ചെയ്യണമെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഒരു മനഃപ്രയാസം വന്നാൽ അതിനെ എങ്ങിനെ നേരിടണമെന്ന് നമുക്ക് യാതൊരു ധാരണയും ഇല്ല എന്നത് കയ്പ്പേറിയ ഒരു സത്യമാണ്. നമ്മുടെ നെഗറ്റീവ് ചിന്തകളെയോ ദേഷ്യം, സങ്കടം, നിരാശ എന്നീ നെഗറ്റീവ് വികാരങ്ങളെയോ ആത്മവിശ്വാസക്കുറവിനെയോ ഒറ്റപ്പെടലിനെയോ കുറ്റപ്പെടുത്തലുകളെയോ എങ്ങനെ നേരിടണം എന്ന് നമുക്കറിയില്ല. ഉന്നതവിജയം നേടുന്നവരും, ജീവിത വിജയം നേടിയിട്ടുള്ളവർ എന്ന് നാം കരുതുന്നവർ പോലും മാനസിക സംഘർഷത്തെ അതിജീവിക്കുവാൻ സാധിക്കാതെ പ്രയാസപ്പെടുന്ന കാഴ്ച നാം കാണാറുണ്ട്.

നമ്മുടെ ശാരീരിക ആരോഗ്യത്തെ മേൽപ്പറഞ്ഞ മനഃപ്രയാസങ്ങൾക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മാനസികസംഘർഷം നമ്മുടെ നാഡീഞരമ്പുകളെ ബാധിക്കുകയും പ്രതിരോധശേഷിയെ ബാധിക്കുകയും ഇൻഫെക്ഷൻ കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു.


ഇന്ന് നമ്മുടെ ചുറ്റിലുമുള്ള ഏതു രോഗത്തിലും മാനസിക സംഘർഷത്തിന് പങ്കുണ്ട്. നമ്മുടെ മനസിന്റെ ആരോഗ്യത്തിന് അത് അർഹിക്കുന്ന പരിഗണന നാം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ ജീവിതത്തെ നാം എങ്ങനെ നോക്കിക്കാണുന്നു എന്നതും നമ്മുടെ ചിന്താശൈലി എന്താണ് എന്നതുമെല്ലാം നമ്മുടെ ജീവിതം എന്നത് എത്രമാത്രം സംതൃപ്തമാണ് എന്നതിനെ സ്വാധീനിക്കാറുണ്ട്. നാം ഇന്ന് എന്താണ് എന്നത് നമ്മുടെ ജനിതക ഘടകങ്ങളും ചെറുപ്രായം മുതൽക്കുള്ള അനുഭവങ്ങളും സ്വാധീനിക്കുന്നു. ഇന്ന് നമ്മിൽ കാണുന്ന പല സ്വഭാവങ്ങളും അരക്ഷിതാവസ്ഥകളും ചെറുപ്പത്തിലേ നാം സ്വായത്തമാക്കിയവയാകാം. എന്നാൽ തിരിച്ചറിവില്ലാതെ നാം അവയെല്ലാം നമ്മുടെ തെറ്റായ പാരന്റിങ് ശൈലികളിലൂടെ മക്കൾക്കും പകർന്നു നൽകുന്നു.

ഇനി കുഞ്ഞുങ്ങളുടെ ശാക്തീകരണം അവരുടെ മാനസിക ഉന്നമനം മാത്രം ലക്ഷ്യം വെച്ചാൽ പോരാ, അവരുടെ പഠനപ്രശ്നങ്ങളെ കൂടി തിരുത്താൻ ഉതകുന്നതാകണം. ശ്രദ്ധക്കുറവും പഠനപ്രശ്നങ്ങളും ഇന്ന് വളരെയധികം തന്നെയാണ്. അവിടെ വിദഗ്ധമായ ഉപദേശവും ഇടപെടലുകളും അത്യാവശ്യം തന്നെയാണ്.

പല അധ്യാപകരും മാതാപിതാക്കൾക്കും തങ്ങളുടെ കുട്ടികളിലെ പ്രശ്നങ്ങളെ കുറിച്ചു ബോധവാന്മാരല്ല. അവയെ എങ്ങനെ തരണം ചെയ്യണമെന്ന് അവർക്ക് മാർഗ്ഗനിർദ്ദേശം ലഭിച്ചേ തീരൂ. അതിനു പകരം കുഞ്ഞുങ്ങളെ തല്ലിയിട്ടും വഴക്ക് പറഞ്ഞിട്ടും എന്ത് ഫലം? മാത്രമല്ല ഇത്തരം തെറ്റായ നടപടികൾ കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നതിൽ തർക്കവുമില്ല.

ഇങ്ങനെയുള്ള പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നുള്ളതിനു ഉത്തരം നൽകുകയാണ് ബോധി മുന്നോട്ട് വെക്കുന്ന ഓരോ സേവനത്തിന്റെയും ലക്ഷ്യം.







ഡോ. ചന്ദന ഡി കറത്തുള്ളി

സ്ഥാപക, ആയുർവേദ ഫിസിഷ്യൻ, കൺസൾട്ടന്റ് സൈക്കോളജിസ്റ്, ബോധി





സ്വന്തം പ്രവർത്തന മേഖലയിൽ അക്കാദമിക് തലത്തിൽ പ്രതിഭ തെളിയിച്ചിട്ടുള്ള ഡോ: ചന്ദന ആയുർവേദ മെഡിസിനിൽ സംസ്ഥാന റാങ്ക് ജേതാവും, ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദത്തിൽ യൂണിവേഴ്സിറ്റി ടോപ്പറുമാണ്.


ഒരു ചികിത്സക എന്നതിനപ്പുറം ഡോ. ചന്ദന ഒരു ലേഖികയും, സംരംഭകയും, കഠിനാധ്വാനിയും, പഠിതാവും കൂടെയാണ്. കുഞ്ഞുങ്ങളെയും മുതിർന്നവരെയും പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുക എന്നതിൽ അവർ പ്രതിജ്ഞാബദ്ധയാണ്.



ബോധി എന്നത് അവരുടെ ആശയവും വീക്ഷണവും ആണ്. നമ്മുടെ മനസ്സിനെ കുറിച്ചും മാനസികമായ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള അവബോധം ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ബോധിയുടെ ലക്ഷ്യങ്ങളിലൊന്ന്. നമ്മുടെ ഉള്ളിന്റെ ഉള്ളിനെ കുറിച്ചുള്ള അവബോധം നമ്മെ മുന്നോട്ട് നയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാൺ സ്വയം ഏറ്റെടുക്കുന്നതിൽ ഈ അവബോധം നമ്മെ സഹായിക്കുന്നു. അസ്വസ്ഥമാക്കുന്ന നെഗറ്റീവ് ചിന്തകളും വികാരങ്ങളും അടിച്ചമർത്തുക എന്ന പരമ്പരാഗത രീതികൾ നമ്മുടെ വൈകാരിക പക്വതയെ കാർന്നു തിന്നാൻ ആരംഭിച്ചിട്ട് കാലമേറെയായി. ഇന്ന് നമുക്ക് ചുറ്റും കാണുന്ന പല പ്രതിസന്ധികളും വൈകാരിക പക്വതയില്ലായ്മയുടെ പ്രതിഫലനങ്ങളാണ്. അതിൽ നിന്നും ഒരു മാറ്റം സൃഷ്ടിക്കുക എന്നതാണ് ബോധിയിലൂടെ നൽകി വരുന്ന പല സേവനങ്ങളുടെയും ലക്ഷ്യം.

ഡോക്ടറുടെ സേവനങ്ങൾ ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ പല പ്രധാനപ്പെട്ട മേഖലകളിലും പ്രസക്തമായ വിഷയങ്ങളിൽ അധിഷ്ടിതമാണ്. അവ പ്രിവന്റീവ് ആൻഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ, പോസറ്റീവ് സൈക്കോളജി, ഹെൽത്ത് സൈക്കോളജി, സ്ട്രെസ് മാനേജ്മന്റ്, പേർസണൽ കോച്ചിങ്, വിദ്യാഭ്യാസം, ഫാമിലി ആൻഡ് ചൈൽഡ് സൈക്കോളജി, കുട്ടികൾക്കായുള്ള ഇൻഡിവിഡ്യൂവൽ ട്രെയിനിങ്, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ചുള്ള വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്.

ഇന്ത്യയിലെ തന്നെ വളരെ മികച്ച ആയുർവേദ സ്ഥാപനങ്ങളിൽ ഒന്നായ തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ (കേരള യൂണിവേഴ്സിറ്റി) നിന്നാണ് ഡോ. ചന്ദന ആയുർവേദ മെഡിസിനിൽ ബിരുദം നേടിയത്. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയത് മനഃശാസ്ത്ര മേഖലയിൽ വളരെ പ്രശസ്തമായ തൃശൂർ പ്രജ്യോതി നികേതൻ കോളേജിൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) നിന്നുമാണ്. അക്കാദമിക് നേട്ടങ്ങൾക്ക് അവർക്ക് ഒരുപാട് അവാർഡുകളും സ്വർണമെഡലുമെല്ലാം ലഭിച്ചിട്ടുമുണ്ട്. പല ജേർണലുകളിലും അവർ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും, പല പത്രങ്ങളിലും ലേഖനങ്ങൾ എഴുതുകയും ചെയ്തു വരുന്നു.



HOW BODHI WORKS


നാമെല്ലാം ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടുന്നു. പല സമയത്തും നമുക്കാവശ്യം അവ നേരിടാനായുള്ള നമ്മുടെ ഉൾക്കരുത്തിനു പ്രകാശമേകുന്ന ഒരു കൈത്താങ്ങാണ്. പല പ്രതിസന്ധികളിലും നമുക്ക് വിമർശനമില്ലാതെ നമ്മെ കേൾക്കുകയും നമുക്ക് ഇനി എന്ത് ചെയ്യണം എന്നതിനെ കുറിച്ചു ചിന്തിക്കാൻ പ്രേരണയേകുന്ന ഒരു പുതിയ വഴിയാണ്. നാമായിരിക്കുന്ന നമ്മുടെ സാഹചര്യത്തെയും നമ്മുടെ മനസ്സിനെയും കൂടുതൽ തെളിച്ചത്തോടെ കാണുവാനായി നമ്മെ സഹായിക്കുന്ന ഒരു വഴികാട്ടിയാണ്. അങ്ങനെ ഒരു വഴികാട്ടിയാവുക എന്നതാണ് ബോധിയുടെ ലക്ഷ്യം.

ബോധിയിലൂടെ ഞങ്ങൾ നൽകുന്ന കൗൺസിലിംഗ് സേവനങ്ങളും, ലേഖനങ്ങളും, വിഡിയോകളും, മറ്റു സേവനങ്ങളും ഇതിനായി പരിശ്രമിക്കുന്നു. ഞങ്ങൾ നൽകുന്ന സേവനങ്ങൾ തികച്ചും കോൺഫിഡൻഷ്യൽ ആണ്.





Our Child & Parent Counseling and Remedial Training Wing:




ബോധിയിൽ ഞങ്ങളാദ്യം തന്നെ കുഞ്ഞുങ്ങൾ എന്ത് കൊണ്ട് പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് കണ്ടെത്തുന്നത്. പഠനത്തിൽ എന്ത് കൊണ്ട് ഒരു കുട്ടി പിന്നോക്കം നിൽക്കുന്നു, എന്ത് കൊണ്ട് ഒരു കുട്ടി സ്വഭാവത്തിൽ പ്രശ്നങ്ങൾ കാണിക്കുന്നു എന്ന് കണ്ടെത്തിയാൽ തന്നെ പ്രശ്നപരിഹാരത്തിന് വേണ്ട രീതികൾ അകലംബിക്കാം. ബുദ്ധിയിലെ പ്രശ്നങ്ങൾ, പഠനവൈകല്യം, ശ്രദ്ധക്കുറവ്, പഠനശീലങ്ങളിലെ അപര്യാപ്തതകൾ, കുഞ്ഞു പഠിക്കുന്ന ക്ലാസ്സിന്റേതായുള്ള അറിവില്ലാതെയിരിക്കുക എന്നിങ്ങനെ പഠനപ്രശ്നത്തിനാധാരം പലതാണ്.

കുഞ്ഞുങ്ങൾക്ക് നൽകുന്ന അംഗീകാരം, പ്രോത്സാഹനം എന്നിവയാണ് ഞങ്ങളുടെ റീമെഡിയൽ ട്രെയിനിങ് രീതികൾക്ക് കരുത്തേകുന്നത്. തുറന്ന മനസ്സോടെയും, കുറ്റപ്പെടുത്തലുകൾ ഇല്ലാതെയും, അവരെ അവരായി തന്നെ അംഗീകരിച്ചും, എന്നാൽ അവർക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നൽകിയും അവരെ നയിക്കുന്നത് വഴി അവർ സ്വയം അംഗീകരിക്കുകയും, സ്വന്തം കഴിവുകൾ തിരിച്ചറിയുകയും, സ്വന്തം ബലഹീനതകൾ മറികടക്കുകയും ചെയ്യുന്നു. കഠിനാധ്വാനത്തിലൂടെ സ്വന്തം പ്രശ്നങ്ങൾ എങ്ങനെ നേരിടാമെന്നു അവർ പഠിക്കുന്നു. തത്ഫലമായി ദൂരേക്ക് പറക്കാനുള്ള ആത്മാവബോധവും ആത്മവിശ്വാസവും അവർക്ക് ലഭിക്കുന്നു.




ബോധിയിലെ കുഞ്ഞുങ്ങൾക്കായുള്ള റെമെഡിയിൽ വിഭാഗം നയിക്കുന്ന ശ്രീമതി. മിനി ദേവിപ്രസാദ് വർഷങ്ങളായുള്ള പ്രവൃത്തിപരിചയത്തിനുടമയാണ്. പിന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ട്രൈനിങ്ങിലൂടെ മുന്നോട്ട് കൊണ്ട് വരുന്നതിൽ ആ പരിചയം ബോധിക്ക് മുതൽക്കൂട്ടാണ്. പ്രത്യേകിച്ചും ചെറിയ കുട്ടികൾക്കും മറ്റും ഉപകാരപ്രദമാകുന്ന സംരക്ഷണവും ആത്മവിശ്വാസവും നൽകിയുള്ള അവരുടെ സമീപനം തന്നെയാണ് ബോധിയുടെ മുഖമുദ്ര.

കുഞ്ഞുങ്ങൾക്കായുള്ള ട്രൈനിങ്ങിനു പുറമെ അച്ഛനമ്മമാർക്കുള്ള കൗൺസിലിംഗും ക്ലാസുകളും ബോധിയിൽ നൽകി വരുന്നു. തത്ഫലമായി അവർക്ക് സ്വയം കുഞ്ഞുങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വരാനും, കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ സ്വയം തിരിച്ചറിഞ്ഞു അവരെ നയിക്കാനും മാതാപിതാക്കൾക്കാവുന്നു.




Learn More About Our Services